അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ വമ്പന്മാരെ ഇന്നറിയാം. ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം നീല കടലാക്കി ക്രിക്കറ്റ് ആരാധകർ. ടോസ് ലഭിച്ച കങ്കാരുപ്പട ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു ലക്ഷത്തോളം കാണികളിൽ 98 ശതമാനവും ഇന്ത്യൻ ആരാധകരാണ്. മുഴുവൻ പേരും ഇന്ത്യയുടെ നീല ജേഴ്സിയണിഞ്ഞാണ് കളികാണാൻ എത്തിയിരിക്കുന്നത്. വൈകുന്നേരത്തോടുകൂടി ലോക കപ്പ് കിരീടത്തിൽ ആരാണ് മുത്തമിടുന്നതെന്നറിയാം. നീല കടൽ തീർത്ത സ്വന്തം ആരാധകർക്ക് മുന്നിൽ മൂന്നാം ലോകകപ്പ് നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂര്ണമെൻറ്റിൽ ഒരു കളിപോലും പരാജയപെടാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. മുൻപ് അഞ്ചു തവണ കിരീടം ചൂടിയ ഓസ്ട്രേലിയയുടെ ആറാം കിരീടലക്ഷ്യം കൂടിയാണ് ഈ ഫൈനൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർല്സ് അടക്കമുള്ള പ്രമുഖരും കളി കാണനെത്തും.

![]()
