റിപ്പോർട്ട്: നിസാർ പൊന്നാരത്ത്
ഒരു യാത്രാമൊഴിയോ അവസാനമായൊരു വാക്കോ പറയാതെ സത്താറും പ്രവാസലോകത്തുനിന്ന് നിശ്ചലനായി യാത്രയായി. അതിന്റെ ഞെട്ടലിലാണ് സൗദി അറേബ്യയിലെ റിയാദിലെ മലയാളികൾ…
സത്താർ എന്ന മനുഷ്യ സ്നേഹി ഇനി റിയാദിൽ ഇല്ല എന്ന ദുഃഖസത്യം തീതുള്ളികളായി അടര്‍ന്നുവീണ ദിവസമായിരുന്നു ഇന്നും ഇന്നലെയും….. അവസാനയാത്രയിലെആ ആൾകൂട്ടവും ജനാസനമസ്കാരത്തിലെ തിക്കും തിരക്കും സത്താറിന്റെ മൂല്യങ്ങളാണ് വിളിച്ചോതുന്നത്.
കണ്ണടച്ചാൽ കൂടുതല്‍ മിഴിവോടെ സത്താറിന്റെ മുഖം മനസ്സില്‍ തെളിയുന്നു, ഹൃദയത്തിന് മീതെ ചുട്ടു പഴുത്തലോഹച്ചരടുകള് മുറുകുന്നപോലെ….
കരള്‍ വെന്തുരുകി ഊറിയെത്തുന്ന ഒരിറ്റു കണ്കോണില് കിനിഞ്ഞിറങ്ങുന്നത് ആത്മാവിലറിയാം… എത്രഅമര്ത്തിവെച്ചിട്ടും കുതിച്ചുപൊങ്ങുന്ന സങ്കടത്തിന്റെ ഒരു കടല്‍ ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു…..
ഉള്ളില്‍ ഉറഞ്ഞുകൂടി നില്ക്കുന്ന വേദനകള്‍ ആരോടും പറയാൻ ഇല്ലാത്ത അവസ്ഥയിൽ റിയാദ് മലയാളികൾ
പൊതുസമൂഹത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്നയാളാണ് സത്താര്‍ കായംകുളം…. അവസാനമായി ഭൗതിക ശരീരം ഒരു നോക്ക് കാണാൻ സുഹൃത്തുക്കളും റിയാദില വിവിധ സംഘടനകളുടെ നേതാക്കളും കായകുളം നിവാസികളുടെ സംഘടനയായ കൃപയുടെ പ്രവര്‍ത്തകർ ഉൾപ്പെടെ, കലാ സാംസ്കാരിക, ബിസിനസ്, മത- രാഷ്ട്രിയ മേഖലയിലെ നൂറു കണക്കിന് ആളുകള്‍ ആണ് മൃതദേഹം സൂക്ഷിച്ചിരുന്ന റിയാദ് സുമൈശി ആശുപത്രി മോര്‍ച്ചറി പരിസരത്ത് ഇന്നലെയും ഇന്നുമായി എത്തിച്ചേര്‍ന്നത്. എല്ലാവര്ക്കും ജനാസ കാണുവാൻ അവസരം ഒരുക്കിയിരുന്നു. ആശുപത്രി മോര്‍ച്ചറിക്ക് സമീപമുളള മസ്ജിദില്‍ വൈകുന്നേരത്തോടെ എത്തിച്ച് എംബാം ചെയ്തതിന് ശേഷം മയ്യത്ത് നമസ്ക്കാരം പൂര്‍ത്തികരിച്ച് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയി നവംബര്‍ 16 വ്യാഴാഴ്ച്ച രാത്രി 10.30നുളള റിയാദ്-കൊളംബേ-തിരുവനന്തപുരം വിമാനാത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു.
ഖബറടക്കം നവംബര്‍ 17 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് കായംകുളം എരുവ മുസ്ലീം ജമാഅത്തില്‍ നടക്കും.
പക്ഷാഘാതത്തെ തുടര്‍ന്ന് ജൂലൈ 26ന് ആണ് സത്താര്‍ ശുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. വിദഗ്ദ ചികിത്സക്ക് നവംബര്‍ 18ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഫൈനല്‍ എക്സിറ്റും സൗദി എയര്‍ലൈന്‍സില്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് ബ്ളഡ് പ്രഷര്‍ കുറഞ്ഞ് ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപ്രതീക്ഷിത മരണം സംഭവിക്കുന്നത്.
സത്താര്‍ കായംകുളത്തിന്റെ ആകസ്മിക വേര്‍പാടില്‍ അനുശോചനം രേഖപെടുത്തുന്നതിനായി ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റിയാദ് പൗരാവലിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട് നവംബര്‍ 17 വെള്ളിയാഴ്ച മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് മൂന്ന് മുതല്‍ ആറു മണിവരെ നടക്കും, സത്താര്‍ കായംകുളത്തെ സ്നേഹിക്കുന്ന എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് റിയാദ് ഒ ഐ സി സി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഭൗതികശരീരത്തോടൊപ്പം സഹോദൻ അബ്ദുൽ റഷീദ്, ബന്ധുവായ നിസാം, സിയാദ് എന്നിവരും അനുഗമിക്കുന്നുണ്ട്
കായംകുളം പ്രവാസി സംഘടന പ്രതിനിധികളായ ഷിഹാബ് കൊട്ടുകാട്, മുജീബ് ജനത, ഷിബു ഉസ്മാൻ, അബ്ദുള്ള വല്ലാഞ്ചിറ,
എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഹരീഷ്, റനീഫ് ഷൈജു നമ്പലശേരി, കബീർ ചപ്പാത്തി, സൈഫ് കൂട്ടുങ്കൽ, സൈഫുദ്ധീൻ ഇഞ്ചി, ഷബീർ വരിക്കപ്പള്ളിൽ
സമീർ പിച്ചനാട്ട്, ഇസ്ഹാഖ് കായംകുളം, അറാഫത്, അഷറഫ് തകഴി, കൃപ, ഒ ഐ സി സി നാഷണൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, റിയാദ് ടാകിസ്, ഹെല്പ് ഡസ്ക്, ഫോർക, എൻ ആർ കെ, പ്രവാസി മലയാളി ഫൌണ്ടേഷൻ അടക്കമുള്ള വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും ഭാരവാഹികളും പ്രവർത്തകരും സത്താറിന്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
![]()
