റിയാദ്: കഴിഞ്ഞ ദിവസം മരണപ്പെട്ട സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ മയ്യിത്ത് ഇന്ന് വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത് നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് ശുമൈസി ആശുപത്രി മോർച്ചറിക്ക് സമീപമുള്ള പള്ളിയിൽ നടക്കുമെന്ന് സഹോദരൻ റഷീദും കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഭാരവാഹികളും അറിയിച്ചു.
മയ്യിത്ത് കാണുന്നതിനുള്ള സൗകര്യം 2 മണിമുതൽ മോർച്ചറി പരിസരത്തു ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ന് രാത്രി 10:20 നു റിയാദിൽ നിന്നും ശ്രീലങ്കൻ വിമാനത്തിൽ തിരുവനന്തപുരത്തു മയ്യിത്ത് എത്തിക്കും. നാളെ അസർ നമസ്കാരത്തോടനുബന്ധിച്ചു മയ്യിത്ത് നാട്ടിൽ ഖബറടക്കും.
![]()
