തൃശ്ശൂർ മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി 4 കിലോ കഞ്ചാവുമായി 3 പേരെ തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ്, കമ്മീഷണർ സ്ക്വാഡ് (സി. സെഡ്) ഇൻസ്പെക്ടർ ഹരീഷ് സി.യു എന്നിവരും പാർട്ടിയും ചേർന്ന് പിടികൂടി. എക്സൈസ് കമ്മിഷണർടെ മധ്യ മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മരത്താക്കരയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250കിലോ കഞ്ചാവുമായി വാത്തിയത്തു വീട്ടിൽ പുഷ്പാകാരൻ മകൻ വൈശാഖ് (21/2023), മുരിയാടാൻ പ്രകാശൻ മകൻ ആശിഷ്( 22/2023) എന്നിവരെ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ സഹിതം പിടികൂടുകയും തുടർന്ന് പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ കുറിപ്പും പടിയിൽ നിന്നും 2.750കിലോ കഞ്ചാവുമായി പുത്തൂർ കുറുപ്പുംപടി സ്വദേശി ചരുവിള വീട്ടിൽ രാമചന്ദ്രൻ മകൻ വിനു (29/2023) വിനെ പുത്തൂർ കുറുപ്പും പടിയിൽ നിന്നും പിടികൂടുകയായിരുന്നു .
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസെടുത്ത പാർട്ടിയിൽ എ ഇ ഐ കിഷോർ, പ്രിവന്റീവ് ഓഫീസർ ടി. ജി മോഹനൻ, കൃഷ് ണപ്രസാദ് എം കെ, ശിവൻ ൻ യു, സി ഇ ഓ മാരായ വിശാൽ പി വി, സനീഷ്കുമാർ ടി എസ്, സിജൊമോൻ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു
![]()
