ലാഹോർ : ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവാങ്ങുന്നതായി അസം അറിയിച്ചു.
ലോകകപ്പിൽ സെമി കാണാതെയായിരുന്നു പാക് ടീമിന്റെ മടക്കം. ഇതിനെതുടർന്ന് വൻ വിമർശനമാണ് ക്യാപ്റ്റനായ ബാബർ അസം നേരിട്ടത്. കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അസം കുറിച്ചു.
![]()
