ദോഹ :ഖത്തറിൽ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ട്രക്കുകൾക്കും ഇരുപത്തിയഞ്ചിൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും അധികൃതർ നിരോധനമേർപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് സമൂഹമാധ്യമ പേജുകളിലൂടെ യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. തിരക്കേറിയ സമയങ്ങളിലായിരിക്കും നിയന്ത്രണം.എന്നാൽ തിരക്കേറിയ സമയം ഏതായിരിക്കും എന്ന കാര്യത്തിൽ നിലവിൽ വ്യക്തത നൽകിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്രചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു.
യാത്രാ നിയന്ത്രണം എത്രകാലം വരെ തുടരുമെന്ന കാര്യം അറിയിച്ചിട്ടില്ല. എന്നാൽ ഫെരീജ്അൽ അലി-മിസൈമീർ ഇന്റർസെക്ഷൻ, ഉം ലഖ്ബ ഇന്റർചേഞ്ച് എന്നിവക്കിടയിലെ ‘ഫെബ്രുവരി 22 റോഡിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിലേക്ക് ട്രക്കുകൾക്കും 25ലധികം യാത്രക്കാരുള്ള ബസുകൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല. നഗരത്തിരക്കുള്ള ഭാഗങ്ങളുടെ മാപ്പും ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ പേജുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്ക് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
![]()
