ഒമാൻ :അമ്പത്തിമൂന്നാമത് ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയ ദിനമാഘോഷിക്കുന്ന വർഷവുമാണ് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിൽ ഉള്ളത്.നവംബർ 18 നാണ് രാജ്യത്ത് ദേശീയ ദിനമായി ആചരിക്കുന്നത്.
ഒമാൻ വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്ര സ്ഥാനം.സമ്പദ്വ്യവസ്ഥയും വികസനവുമാണ് മറ്റൊരു തൂണിൽ പ്രതിനിധാനം ചെയ്യുന്നത്. ഭാവി തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ സുസ്ഥിരമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലുള്ള വിശ്വാസമാണ് മറ്റൊരു തൂണ്.
![]()
