ലക്നൗ : ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസിന്റ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇഗ്ലണ്ടിനു 34.5 ഓവറിൽ 129 റൺസ് എടുക്കുമ്പോളേക്കും എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു.4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയാണ് ഇഗ്ലണ്ടിനെ തകർത്തത്.ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്.
ഇന്ത്യക്ക് വേണ്ടി ബുമ്ര 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.മലൻ 16, ബെയർസ്റ്റോ 14 , ജോ റൂട്ട് 0, ബട്ലർ10 സ്റ്റോക്സ് 0, മോയിൻ അലി 15, വോക്സ് 10,ലിവിങ് സ്റ്റൻ 27,ആദിൽ റഷീദ് 13,വില്ലി 16 എന്നിങ്ങനെ ആയിരുന്നു ഇഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ സ്ക്കോർ.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി
101 പന്തിൽ 10 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 87 റൺസ് നേടിയ രോഹിത് ശർമ്മയാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
47 പന്തിൽ 49 റൺസ് നേടിയ സൂര്യകുമാർ യാദവും 39 റൺസ് നേടിയ കെ എൽ രാഹുലും മാത്രമാണ് രോഹിത് ശർമ്മയെ കൂടാതെ മത്സരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്.
ഗിൽ 9, കോലി 0, ശ്രേയസ് അയ്യർ 4, ജഡേജ 8, ഷമി 1, ബുമ്ര 16 , കുൽദീപ് 9 എന്നിങ്ങനെ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ സ്കോർ കാർഡ്.
മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 18000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
![]()
