റിയാദ് :റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) ആക്ടിങ്
പ്രസിഡന്റായി ആന്റണി വിക്ടറിനെ തെരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് ശരത് സ്വാമിനാഥൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നതെന്ന് ഇവാ ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു.
യോഗത്തിൽ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു.
നിസാർ കോലത്ത്, സുരേഷ് ആലപ്പുഴ, ബദർ കാസിം, സിജു പീറ്റർ, നിസാർ മുസ്തഫ, സുദർശന കുമാർ, സാനു മാവേലിക്കര, നാസർ കുരിയൻ, അബ്ദുൽ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി
![]()
