കളമശേരി: കളമശ്ശേരി സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്സ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ ഇയാൾ കീഴടങ്ങിയത്. എന്നാൽ ഇയാൾ സഭ അംഗമല്ലന്നു നിഷേധ കുറിപ്പും വന്നിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നും പ്രതി മാർട്ടിൻ ആണെന്ന സ്ഥിരീകരണവും വന്നിട്ടുണ്ട്. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന. ഇദ്ദേഹത്തിന്റെ ഫോണിൽ നിന്ന് കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ട്. ബോംബ് നിർമ്മാണം പഠിച്ചത് ഇന്റർനെറ്റിന്റെ സഹായതാൽ എന്നും മാർട്ടിൻ സമ്മതിച്ചു. ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ 12 വയസുള്ള കുട്ടിയടക്കം ആറ് പേരുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ ചികിത്സയിലുള്ളത് 30 പേരാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ ആണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
![]()
