കൊച്ചി: കളമശേരി സാമ്ര കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
രണ്ടു തവണ സ്ഫോടനം ഉണ്ടായി.തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായി വിഡി സതീശന് പറഞ്ഞു.
ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചാരണം നടത്തരുത്. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലീസ് വിവരം നല്‍കും.
![]()
