വാവ സുരേഷ് സിനിമ താരം ആകുന്നു. വാവ സുരേഷിനെ നായകനാക്കി കലാധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കാളാമുണ്ടൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.ചിത്രത്തിന്റെ പൂജ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു.പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയായിരിക്കും ചിത്രം പറയുക.
ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് പണിക്കർ ആണ്.ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ കലാധരൻ തന്നെയാണ്.ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. കലാ സംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് നിർവഹിക്കുന്നത് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. സ്റ്റിൽസ് വിനയൻ സി എസ്, പി. ആർ.ഒ എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
![]()
