കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരണപ്പെട്ടത് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പരിക്കുപറ്റിയവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവാസന ദിവസമായിരുന്നു ഇന്ന്. 2000 ത്തിലേറെ പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നെന്ന് സംഘാടകർ പറഞ്ഞു. ഉഗ്ര ശബ്ദത്തോട് കൂടി സ്ഫോടനം നടക്കുകയായിരുന്നുവെന്നും എന്താണ് ഉണ്ടായതെന്നും അറിയില്ലെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി. സ്പോടനകരണം പോലീസ് അന്നെഷിക്കുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
![]()
