റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ബാഡ്മിന്റൺ ടൂര്‍ണമെൻറ്റ് സംഘടിപ്പിച്ചു. റിയാദ് ഇന്ത്യൻ അസോസിയേഷൻ ജീവ കാരുണ്യ പ്രവർത്തനത്തോടൊപ്പം കലാകായിക സാംസ്കാരിക വിഭാഗം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒക്ടോബർ 27 ന് റിയാദിലെ റയദ് പ്രോ കോർട്ട് ക്ലബ്ബിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിൽ മലാസ് യൂണിറ്റിലെ ആനന്ദ് സുകുമാർ, ബദറുദ്ദീന്‍ ബാല മസ്താന് ടീം ജേതാക്കളായി. രണ്ടാം സ്ഥാനം ബത്ത യൂണിറ്റിലെ അബ്ദുല്‍ ലത്തീഫ്, മുനീര്‍ മൂസ ടീം കരസ്ഥമാക്കി. മത്സരം പ്രസിഡന്റ് ഡെന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ഹംസ, കലാസാംസ്കാരിക വിഭാഗം ഹബീബ് റഹ്മാൻ, സെക്രട്ടറി ഉമ്മർ കുട്ടി, മഹേഷ് മുരളീധരൻ എന്നിവർ കളി നിയന്ത്രിച്ചു. റിയയുടെ മുതിർന്ന അംഗങ്ങളും കുടുബാംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്ക് ബിജു ജോസഫ്, വാസു ദേവൻ, ശിവകുമാർ, ബിനു, ക്ളീറ്റസ്, കിഷോർ കുമാർ, ഇസ്സക്കി എന്നിവർ സമ്മാനങ്ങൾ നൽകി. പരിപാടി വിജയമാക്കിയ എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
![]()
