കോട്ടയം :ഇരുപത് ശതമാനം പൊലീസുകാർ മാത്രമാണ് നല്ലതെന്ന കണക്കിനോട് താൻ യോജിക്കുന്നില്ലെന്നും നാൽപത് ശതമാനം ആളുകളും നല്ലവരാണെന്ന് മുൻ വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ കണ്ണൂർ സ്ക്വാഡ് കണ്ടിട്ട് ഫേസ്ബുക്കിൽ കുറിച്ചു.നായിക ഇല്ല എന്ന വനിത കമ്മീഷൻ അംഗത്തിന്റ പരിഭവവും പോസ്റ്റിലുണ്ട്.
മമ്മൂട്ടി നായകനായെത്തിയ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ പ്രേക്ഷകരുടെ വൻ തിരക്കാണ്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
കണ്ണൂർ സ്ക്വാഡ് കണ്ടു
തിയേറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ👋👋
ഒരു റിയൽ സ്റ്റോറി
പൊലീസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്
കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം
ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്.
സ്പെഷ്യൽ സ്ക്വാഡിനെ പറ്റി
ലോക്കൽ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു
ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും
80-20 അനുപാതം ശരിയല്ല.
40 ശതമാനം പൊലീസും നല്ലതാണ്
പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ
ഒരു നായിക വേണ്ടേ ?
![]()
