തിരുവനന്തപുരം:സംസ്ഥാന വിജിലന്‍സിന്റെ രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.വിജ്ഞാപമിറങ്ങിയതോടെ ഈ സെക്ഷനിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല. ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ നിന്ന് മറയ്ക്കാനുള്ള നീക്കമാണിതെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിവരാവകാശ നിയമം ആദ്യമായി നിലവിൽ വന്ന ഘട്ടത്തിൽ ഈ സെക്ഷനെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2022-ൽ ഈ വിഭാഗത്തെ വീണ്ടും വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവന്നു. ഇപ്പോൾ വീണ്ടും ഈ ആനുകൂല്യം എടുത്തുമാറ്റി പൂർണ്ണമായും ഒഴിവാക്കുകയാണുണ്ടായത്.
എന്നാൽ ഈ വിഭാഗത്തിലെ രണ്ടു സെക്ഷനുകളായ ടി 1,ടി 2 എന്നിവയ്യ ആണ് ഒഴുവാക്കിയതെന്നു ഔദ്യോഗിക പ്രതികരണം.
