തിരുവനന്തപുരം: കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു . രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി എത്തിയത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല.
Total Views:
3
