റിയാദ് : പ്രവാസി ഇന്ത്യക്കാരുടെ പരാതികൾ കേൾക്കുന്നതിനും തൊഴിൽ, കോൺസുലാർ സംബന്ധമായ വിഷയങ്ങളിൽ ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനുമായി ഇന്ത്യൻ എംബസി റിയാദ് 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.ഉച്ചകഴിഞ്ഞ് 3:00 മുതൽ 5:00 വരെ ഇന്ത്യൻ എംബസിയിലാണ് പരിപാടി നടത്തുന്നത്.
തൊഴിൽ സംബന്ധമായ പരാതികളോ മറ്റ് കോൺസുലാർ വിഷയങ്ങളുമായി ബന്ധപ്പെട്ട് അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനും ആവശ്യമായ മാർഗനിർദേശം തേടാനും ഈ അവസരം പ്രവാസികൾക്ക് പ്രയോജനപ്പെടുത്താം.ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
🔗 രജിസ്ട്രേഷൻ ലിങ്ക്:
https://ems.eoiriyadh.gov.in/form/registration-for-open-house-at-embassy-of-india-riyadh-29-october-2026
Total Views:
1
