ദോഹ :സൗദിയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്.തബൂഖ്, അൽ ഉല എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. കൂടാതെ യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ ആറിന് യാൻബുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സർവീസ് തുടങ്ങുക. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടും യൻബുവിലേയ്ക്കും തബൂക്കിലേക്കും മൂന്നും വീതവുമാണ് സർവീസ്.
![]()
