റിയാദ് : റിയാദിലെ കൈർവാനിൽ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി പുങ്കുവിള തെക്കേതിൽ ഷാജി സലിം (44) കുഴഞ്ഞ് വീണ് മരണപ്പെട്ടു.റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.നാല് വർഷം മുമ്പാണ് ഷാജി അവസാനമായി നാട്ടിൽ പോയത്.കുടുംബം ഒരുവർഷം മുമ്പ് സൗദിയിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ജുമുഹ പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു തുടർന്ന് റെഡ് ക്രസന്റ് ആംബുലൻസ് എത്തി അടിയന്തിര ചികിത്സ ലഭ്യമാക്കി അടുത്തുള്ള സുലൈമാൻ ഫക്കീഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സലീം,സലീന എന്നിവർ മാതാപിതാക്കളാണ്.സീന ഭാര്യയും,ഫാത്തിമ നൈഷാന,മുഹമ്മദ് ഹാഷിം,ഹിഷാം എന്നിവർ മക്കളുമാണ്
മദീനയിലുള്ള സ്പോൺസറുടെ സഹായത്തോട് കൂടി മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ നസീർ കണ്ണീരി,ബന്ധുവായ സൈനുദ്ദീൻ എന്നിവർ രംഗത്തുണ്ട്
