തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ നാലപ്പതി നാലാം വിവാഹ വാർഷിക ദിനത്തിൽ ആശംസ പ്രവാഹം. .രാവിലെ തന്നെ മകളുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു പോസ്റ്റ് ചെയ്തു.പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിലും അനുഭാവികളുടെ ഫേസ്ബുക് പോസ്റ്റുകളിലുമെല്ലാം വാർഷിക ആശംസകൾ നിറഞ്ഞു കവിഞ്ഞു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് മുഖ്യമന്ത്രി.എല്ലാ വാർഷിക ദിനത്തിലും പിണറായി വിജയന്റെയും ഭാര്യ കമലയുടെ വിവാഹ ക്ഷണക്കത്തും വിവാഹ ചടങുകളുടെ ലാളിത്യവും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിക്കാറുണ്ട്.
1979 സെപ്റ്റംബർ 2 ന് തലശ്ശേരി ടൌൺ ഹാളിൽ നടന്ന വളരെ ലളിതമായ ചടങ്ങിൽ പരസ്പരം മാലയിട്ട് ആയിരുന്നു വിവാഹ ചടങ്ങ്.അന്നത്തെ ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദന്റെ പേരിലായിരുന്ന് ക്ഷണകത്ത്.
കല്യാണത്തിന് പങ്കെടുത്തവർക്ക് ചായയും ബിസ്ക്കറ്റും. അന്ന് രാഷ്ട്രീയ കേരളത്തിലെ താര പരിവേഷമുള്ള നേതാവായിരുന്നു.അടിയന്തിരാവസ്ഥയിലെ കൊടിയ മർദ്ദനം ഏറ്റ നേതാവ്, കൂത്തുപ്പറമ്പ് നിയമ സഭ അംഗം, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ തിളങ്ങി നിക്കുന്ന സമയത്ത് നടന്ന ലളിതമായ ചടങ്ങ് പൂർണമായും പാർട്ടി നിയന്ത്രണത്തിലും ആയിരുന്നു. തലശ്ശേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു വടകര ഒഞ്ചിയം തൈകണ്ടിയിൽ കമല അന്ന്.മുൻ മുഖ്യ മന്ത്രി ഇ കെ നയനാരായിരുന്നു വിവാഹ വേദിയിലെ മുഖ്യ കാർമികൻ
![]()
