ബഹറൈൻ :ബഹ്റൈനിൽ വാഹനാപകടത്തിൽ 4 മലയാളികൾ അടക്കം 5 പേര് മരിച്ചു
ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്.ഇന്നലെ രാത്രി പത്തു മണിക്കാണ് അപകടം ഉണ്ടായത്
കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.
അനസ് റഹീം
ബഹറൈൻ
![]()
