തൃശൂർ: തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാലു കോളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. അബി ജോൺ , അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരണപ്പെട്ടത്. തൃശൂർ സെന്റ് അലോഷ്യസ് കോളെജിലെ വിദ്യാർഥിയാണ് അബി ജോൺ. മറ്റു മൂന്നു പേരും തൃശൂർ സെന്റ് തോമസ് കോളെജ് വിദ്യാർഥികളാണ്. ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
നാലു പേരും ബിരുദ വിദ്യാർഥികളാണ്. കൂട്ടത്തിലൊരാൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും നാലു പേരെയും രക്ഷിക്കാനാകില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
![]()
