റിയാദ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന അകാലത്തിൽ വിടപറഞ്ഞ വിളയിൽ ഫസീല, റംലബീഗം എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാജ്ഞലി അർപ്പിച്ച് അനുസമരണ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ക്കൂട്ടം റിയാദ് ചാപ്റ്റർ ആണ് സംഗമം സംഘടിപ്പിച്ചത്. മലാസ് പെപ്പർ ട്രീ ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമം സലിം ചാലിയത്തു ഉദ്ഘാടനം ചെയ്തു. റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു.
അസ്ലം പാലത്ത്, സുലൈമാൻ വിഴിഞ്ഞം, ഷാഹിർ കാപ്പാട്, ഷഹീൻ, അലി ആലുവ, സലിം അർത്തീൽ, റാഫി പാങ്ങോട്, ജയൻ കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു. നൗഷാദ്, ഇസ്ഹാഖ്, നൗഫൽ വടകര തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. കൂടാതെ വിളയിൽ ഫസീലയുടെയും റംല ബീഗത്തിന്റേയും ഗാനങ്ങൾ കോർത്തിണക്കി സംഗീതവിരുന്നും നടന്നു. ആശ ഷിജു, മുത്തലിബ് കാലിക്കട്ട്, സത്താർ മാവ്വൂർ, നൗഫൽ വടകര, നൈസിയ നാസർ, ഹസീന, ബീഗം നാസ്സർ, ഹസ്ന അബ്ദുൽ സലാം, റഷീദ്, റാഫി കൊയിലാണ്ടി, ജാനിസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പ്രസിഡണ്ട് റാഷിദ് ദയ സ്വാഗതവും ട്രഷറർ മുബാറക്ക് അലി നന്ദിയും പറഞ്ഞു.
![]()
