എറണാകുളം: ഇന്ത്യയുടെ ഹോക്കി ടീം ഗോൾകീപ്പറും സ്വർണ്ണമെഡൽ ജേതാവുമായ ശ്രീജേഷിനെ കാണാനും പ്രശംസിക്കുന്നതിനുമായി പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ തിങ്കളാഴ്ച്ച ശ്രീജേഷിന്റെ എറണാകുളത്തെ കിഴക്കമ്പലം വീട്ടിൽ എത്തി. മിന്നുന്ന പ്രകടനത്തിലൂടെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് അവസരം നേടികൊടുത്ത ശ്രീജേഷിനെ പ്രശംസിക്കുവാനോ ആദരിക്കുവാനോ പഞ്ചായത്തു മെമ്പർ പോലും വന്നിരുന്നില്ല എന്ന ശ്രീജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫാസിൽ ബഷീറിന്റെ സന്ദർശനം. ഇരുവരും ഏറെനേരം സംസാരിച്ചിരിക്കുകയും ശ്രീജേഷ് തനിക്ക് ലഭിച്ച സ്വർണ്ണ മെഡൽ ഫാസിലിന് കാണിക്കുകയുമായിരുന്നു. ഈ സന്ദർശനത്തിൽ ഏറെ സന്തോഷമുള്ളതായി ഇരുവരും ജി.സി.സി. ടൈംസിനോട് പറഞ്ഞു. ശ്രീജേഷിന്റെ ആവശ്യപ്രകാരം ഒന്ന് രണ്ടു മെൻറ്റലിസം ഫാസിൽ ബഷീർ അവതരിപ്പിച്ചു. കൂടാതെ തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ മാജിക് പ്ലാനെറ്റ്നു കീഴിലുള്ള ഡിഫറന്റ്റ്ലി ഏബിൾ ആയ കുട്ടികളുടെ സ്പെഷ്യൽ സ്കൂൾ സന്ദര്‍ശിക്കുവാനും അവർക്ക് പുതുതായി ആരംഭിച്ച കായിക പരിശീലനത്തിന്റെ ഭാഗമായുള്ള ടർഫ് സന്ദര്‍ശിക്കുവാനും ശ്രീജേഷിനെ ഫാസിൽ ബഷീർ ക്ഷണിച്ചാണ് മടങ്ങിയത്.
![]()
