ബുറൈദ: ഒൻപതാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ സമ്മേളനം ബുറൈദയിൽ നടന്നു. വി പി പ്രകാശ് നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് ഒറ്റപ്പാലം താൽക്കാലിക അധ്യക്ഷനായി.

ഷൗക്കത്ത് ഒറ്റപ്പാലം, മുത്തു കോഴിക്കോട്, ദിനേശ് മണ്ണാർക്കാട് (പ്രസീഡിയം), പർവേസ് തലശ്ശേരി, ഷാജി വയനാട്, ഉണ്ണി കണിയാപുരം (സ്റ്റിയറിങ്),
സുരേഷ് ബാബു മാനന്തവാടി, ഫൈസൽ കണ്ണൂർ എന്നിവർ (മിനിറ്റ്സ്), വിഷ്ണു കായംകുളം, ഫൈസൽ വല്ലാഞ്ചിറ (പ്രമേയം), അജ്മൽ പറക്കൽ, ഷെഫീക്ക് പത്തനാപുരം (ക്രഡൻഷ്യൽ) എന്നീ സബ് കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ദിനേശ് മണ്ണാർക്കാട് പ്രവർത്തന റിപ്പോർട്ടും ഉണ്ണി കണിയാപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം വിഷ്ണു കായംകുളവും അനുശോചന പ്രമേയം സുരേഷ് മാനന്തവാടിയും അവതരിപ്പിച്ചു. ഷഫീക്ക് പത്തനാപുരം, ഫൈസൽ കണ്ണൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മുഖ്യരക്ഷാധികാരി ഷാജി വയനാടും രക്ഷാധികാരി സമിതി അംഗം പർവേസ് തലശ്ശേരിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഷൗക്കത്ത് ഒറ്റപ്പാലം (പ്രസിഡന്റ്), ദിനേശ് മണ്ണാർക്കാട് (സെക്രട്ടറി), ഫൈസൽ വല്ലാഞ്ചിറ (വൈസ് പ്രസിഡന്റ്), മുത്തു കോഴിക്കോട് (ജോയിന്റ് സെക്രട്ടറി), സുരേഷ് ബാബു മാനന്തവാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മുത്തു കോഴിക്കോട് സ്വാഗതവും ദിനേശ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. വയലാറിനെ അനുസ്മരിച്ച് ‘വയലാർ സ്മൃതി’ ഗാനസന്ധ്യയും അരങ്ങേറി. സോഫിയ സൈനുദ്ധീന്റെ നേതൃത്വത്തിൽ ഖസീം പ്രവാസി സംഘം കുടുംബവേദി പ്രവർത്തകർ മത്സര പരിപാടികൾ നിയന്ത്രിച്ചു.
