അഹമ്മദാബാദ് : 2023 ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം.ന്യൂസിലാണ്ടിന്റെ ഓപ്പണർ കോൺവെയും ഇന്ത്യൻ വംശജനായ രവീന്ദ്രയും പുറത്താകാതെ നേടിയ കൂട്ടുകെട്ടാണ് ഇഗ്ലണ്ടിനെ ലോകകപ്പിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളി വിട്ടത്. കോൺവെ പുറത്താകാതെ121 പന്തിൽ 152 റൺസും രവീന്ദ്ര പുറത്താകാതെ 96 പന്തിൽ 123 റൺസുo നേടി. 36.2 ഓവറിൽ 283 റൺസ് എന്ന വിജയലക്ഷ്യം ന്യൂസിലാണ്ട് അനായാസo നേടിയെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു.77 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മലാൻ (17) ബെയർസ്റ്റോ (33) ബ്രൂക് (25) മോയിന്‍ അലി(11)
ജോസ് ബട്ലര്(43) ലിവിങ്സ്റ്റാൻ(20)
സാം കറന് (14),ക്രിസ് വോക്സ് (11) മാര്‍ക്ക് വുഡും (13) ആദിൽ റഷീദ് (15) തുടങ്ങിയ എല്ലാ ബാറ്റ്സ്മാന്മാരും രണ്ടക്കം കണ്ടതു ക്രിക്കറ്റിലെ പുതു ചരിത്രം ആയി.
കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്നര്‍ ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ടും രചിന് രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഓപ്പണർ യങ്നേ റൺ എടുക്കുന്നതിനു മുൻപ് നഷ്ടപെട്ടെങ്കിലും പിന്നീട് ഒത്തുചേർന്ന കോൺവെ -രവീന്ദ്ര സഖ്യo കിവീസിന്റെ വിജയം അനായസം ആക്കി.
നാളത്തെ മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്.
![]()
