കോട്ടയം: കോട്ടയം നീണ്ടൂരിൽ മദ്യപാനത്തിനിടയിൽ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു.
നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ കുത്തേറ്റ അനന്ദു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
![]()
