ആലപ്പുഴ : അയ്യങ്കാളിയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യണമെന്ന് വെൽഫെയർ പാർട്ടിയുടെ തുറന്ന ചർച്ച ആവശ്യപ്പെട്ടു.”സവർണ്ണ വംശീയ കാലത്ത് മഹാത്മാ അയ്യൻ കാളിയുടെ രാഷ്ട്രീയ പ്രസക്തി ” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി വളഞ്ഞ വഴി വ്യാപാര ഭവനിൽ വെച്ച് തുറന്ന ചർച്ച സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു.
കേരളീയ നവോത്ഥാനത്തിൻ്റെ പിതാവാണ് അയ്യങ്കാളി.വളരെ കൃത്യമായ ഉൾക്കാഴ്ച അയങ്കാളിക്കുണ്ടായിരുന്നു.അയങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ചിട്ടും നടപടിയില്ലാതെ പോകുന്നത് നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിനും നീതിക്കും ഭൂമിക്കും വേണ്ടിയുള്ള സമരങ്ങൾക്ക് തുടക്കം കുറിക്കാൻ മഹാത്മ അയങ്കാളിക്ക് കഴിഞ്ഞിട്ടുണ്ട്.കേരളം മഹാത്മ അയ്യങ്കാളിയുടെ രാഷ്ട്രീയത്തെ ചർച്ച ചെയ്യുന്നില്ല. അയ്യങ്കാളിയുടെ രാഷ്ടീയത്തെ കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ് തുറന്ന ചർച്ച കൊണ്ട് വെൽഫെയർ പാർട്ടി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.ടി. വസന്തകുമാർ വിഷയാവതരണം നടത്തി.അഡ്വ. സജി.കെ.ചേരമൻ ( സംസ്ഥാന ജനറൽ കൺവീനർ, ഭീം മിഷൻ),അഡ്വ.അഞ്ജു മാത്യു (ബഹുജൻ യൂത്ത് മൂവ്മെൻ്റ് ),പാർത്ഥൻ കൈനകരി (സാമ്പവ മഹാ സഭ കുട്ടനാട് താലൂക്ക് യൂണിയൻ സെക്രട്ടറി),ശ്രീകല ഗോപി ( വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ്, ജില്ലാ പ്രസിഡൻ്റ്),ജയേഷ് കൈനകരി ( സാമൂഹ്യ പ്രവർത്തകൻ), ഡി.എസ്.സദറുദ്ദീൻ (ജില്ലാ വൈസ് പ്രസിഡൻ്റ്) ,
മോഹൻ.സി. മാവേലിക്കര (ജില്ലാ കമ്മറ്റിയംഗം) എന്നിവർ സംസാരിച്ചു.
![]()
