റിയാദ് : സൗദിയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ ഞായർ വരെ മഴക്ക് സാധ്യത ഉള്ളതായി സിവിൽ ഡിഫൻസിന്റെ ജാഗ്രത നിർദ്ദേശം.
അൽ ഖസീം,നജ്റാൻ,ഹായിൽ എന്നിവടങ്ങളിൽ മഴക്ക് സാധ്യത ഉണ്ട് .റിയാദ്,മജ്മ,അഫീഫ്,അൽഖുവയ്യ,ദവാദ്മി,അൽ റൈൻ ,സുൽഫി,ശാഖ്റ,ഹുറൈമല,വാദി ദവാസിർ,റുമാ,അൽ സുലൈൽ എന്നിവടങ്ങളിൽ മഴക്കും പൊടികാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വെള്ളക്കെട്ടുകൾ ,മലയോരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.മക്ക,മദീന എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളായ തായിഫ് ,ഖുന്ഫുദ,ലൈത്ത്,തുർബാ,ഖുർമ,റഹിയാ ,അൽകാമിൽ,അസീർ അടക്കം മിക്കയിടങ്ങളിലും മഴ ഉണ്ടാവും.വെള്ളകെട്ടുകളിൽ നീന്താൻ ശ്രമിക്കരുത്.
![]()
