മസ്ക്കറ്റ് :തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി.
പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായിരിക്കും. വിശ്രമ സമയം ഈ എട്ട് മണിക്കൂര്‍ പരിധിക്ക് പുറത്തായിരിക്കും.25ല്‍ കൂടുതല്‍ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ പ്രത്യേക വിശ്രമ സ്ഥലം ക്രമീകരിക്കണം.
സ്ത്രീകള്‍ക്ക് പ്രസവാവധി എന്ന പോലെ പുരുഷന്മാര്ക്ക് ഏഴ് ദിവസം പിതൃത്വ അവധിയും തൊഴില്‍ നിയമത്തില്‍ അനുവദിക്കുന്നു. പ്രസവാവധിയും കൂട്ടിയുണ്ട്. പുതിയ നിയമ പ്രകാരം 98 ദിവസം പ്രസവ അവധി ലഭിക്കും.രാത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അവരുടെ ഷിഫ്റ്റ് പകല്‍ സയത്തേക്ക് മാറ്റാന്‍ കഴിയും. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം രേഖാമൂലം തൊഴിലുടമയെ ബോധ്യപ്പെടുത്തണം.
നിശ്ചിത കാലാവധിക്ക് ശേഷവും അവധി ആവശ്യമുളളവര്‍ക്ക് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിക്കും അപേക്ഷിക്കാനാകുമെന്നത് പ്രവാസികൾക്ക് വലിയ ഒരാശ്വാസമാണ്.
തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിരവധി നിര്‍ദേശങ്ങളും പുതിയ നിയമത്തില്‍ ഉണ്ട്. ജോലിയില്‍ വൈദഗ്ധ്യം കാണിക്കാത്ത തൊഴിലാളിയുടെ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും. ഇതിന് സ്വീകരിക്കേണ്ട മാനദനണ്ഡങ്ങളും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
![]()
