രാജസ്ഥാൻ : പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ മുന്നണിയ്ക്കെതിരെ വിമർശനവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഇന്ത്യ‘ എന്ന പേര് അവരുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ്. കോൺഗ്രസ് ദിശാബോധമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. രാജസ്ഥാനിലെ സിക്കാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ എന്ന ലേബൽ ഉപയോഗിച്ച്, അവർ തങ്ങളുടെ പഴയ, യുപിഎയുടെ ചെയ്തികൾ മറയ്ക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധയുണ്ടെങ്കിൽ അവർ വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ ആവശ്യപ്പെടുമായിരുന്നോ എന്നും പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചു
![]()
