കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി. തലവൂർ അരിങ്ങട സ്വദേശിനി 55 വയസുള്ള മിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിനിയുടെ മകൻ ജോമോനെ പോലീസ് പിന്നീട് പിടികൂടി. ബൈക്കിൽ മാതാവ് മിനിയെ കൂട്ടികൊണ്ടുവന്ന് ചെങ്ങമനാട് ജംഗ്ഷനിൽ നിർത്തി ജോമോൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അമ്മയെ വിളിച്ചുകൊണ്ടുപോകുന്നതിന് മുന്‍പ് കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ജോമോന് പ്രശ്നം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ ചെങ്ങമനാട് വച്ച് വാഹനം നിര്‍ത്തി. ഉടന്‍ തന്നെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി രക്ഷപെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് ലോറിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
![]()
