റിയാദ് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ ഡി പി എ) അനുസ്മരിച്ചു.
“ഉമ്മൻ ചാണ്ടി കോട്ടയത്തിന്റെ സൂര്യതേജസ് ” എന്ന നാമകരണം ചെയ്ത റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തുള്ളവർ പങ്കെടുത്തു.

നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയായിരുന്നു. കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആത്മാർഥമായി പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു ഉമ്മൻ ചാണ്ടി. പ്രവാസികളുടെ വിഷയങ്ങളിൽ വലിയ ഇടപെടലുകൾ നടത്തി. ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ലളിതമായ ജീവിതത്തിലൂടെ പൊതുസമൂഹത്തിനു മാതൃക കാണിച്ചു തന്നിട്ടാണ് അദ്ദേഹം വിട പറഞ്ഞത്.
കേരളത്തിന് പ്രത്യകിച്ച് കോട്ടയം ജില്ലക്ക് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തീരാ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചുവപ്പ് നാടയിൽ കുടുങ്ങിയ മനുഷ്യ ജീവിതങ്ങൾക്ക് ജനസമ്പർക്ക പരിപാടിയിലൂടെ ജീവിതം തിരിച്ചു നൽകിയ പകരം വെക്കാനില്ലാത്ത ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു.
ഡെന്നിസ് കൈപ്പനാനി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ ബാസ്റ്റിൻ ജോർജ്ജ് അധ്യക്ഷനായിരുന്നു. ശിഹാബ് കൊട്ടുകാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ഓ ഐ സി സി ഭാരവാഹികളായ സലിം കളക്കര, അബ്ദുൽസലാം ആർത്തിയിൽ, ബാലു കുട്ടൻ, റഹ്മാൻ മുനമ്പത്ത്, മാധ്യമ പ്രവർത്തകരായ ഷിബു ഉസ്മാൻ, സുലൈമാൻ വിഴിഞ്ഞം, സാമൂഹിക പ്രവർത്തകരായ മുനീർ, ബോണി ജോയി കേരള കോൺഗ്രസ് സൗദി വൈസ് പ്രസിഡന്റ്, ഷാനവാസ് മുനമ്പത്ത്, ഓ ഐ സി സി കോട്ടയം ജില്ല ആക്ടിങ് പ്രസിഡന്റ് ഷിജു ചാക്കോ, മജീദ് ന്യൂസ് 16, നൗഷാദ് കിളിമാനൂർ , കെ ഡി പി എ പ്രവർത്തകരായ ആക്ടിങ് പ്രസിഡന്റ് ബിബിൻ മണിമല, ജെയിംസ് ഓവേലി, റസ്സൽ മഠത്തിപ്പറമ്പിൽ, ജെറി ജോസഫ്, രാജേന്ദ്രൻ പാലാ, ഡൈനീസ് ഞാറക്കൽ, സാബിർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു
കെ ഡി പി എ ചെയർമാൻ ഡേവിഡ് ലൂക്ക് , പ്രസിഡന്റ് ബഷീർ സാപ്റ്റ്കൊ, ഷാജി മഠത്തിൽ, ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ ടെലിഫോൺ മുഖേന അനുശോചനം അറിയിച്ചു
![]()
