സ്കോർ: വെസ്റ്റ് ഇൻഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ല. മൂന്നാംദിനം കളി പൂർത്തിയായി.
ഡോമിനിക്ക: രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റെടുത്ത ആർ. അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. ലോക ടെസ്റ്റ് ഫൈനലിൽ കളിപ്പിക്കാതെ പുറത്തിരുത്തിയതിനുള്ള മറുപടികൂടിയായി ഈ നേട്ടം. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് എടുത്തപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി. 2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്.രണ്ടാം ഇന്നിങ്സിൽ അലിക് അതനാസ് (28), ജേസൺ ഹോൾഡർ (20), ജോമൽ വരികാൻ (18) എന്നിവർ മാത്രമേ അൽപ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. വെള്ളിയാഴ്ചത്തെ നിശ്ചിത ഓവർ തീരുമ്പോൾ വിൻഡീസിന് ഒമ്പതു വിക്കറ്റ് നഷ്ടമായിരുന്നു.
മൂന്നാംദിനം അഞ്ചിന് 421 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 271 റൺസ് ലീഡുണ്ടായിരുന്നു. ആദ്യ ടെസ്റ്റിന് ഇറങ്ങിയ യശസ്വി ജയ്സ്വാൾ 171 റൺസെടുത്തപ്പോൾ വിരാട് കോലി 76 റൺ അടിച്ചു. രവീന്ദ്ര ജഡേജയും (37*) ഇഷാൻ കിഷനും (1*) പുറത്താകാതെനിന്നു. അജിൻക്യ രഹാനെ മൂന്നുറൺസിൽ ഒൗട്ടായി. ഓപ്പണറായെത്തി 387 പന്തു നേരിട്ട യശസ്വി ജയ്സ്വാൾ 16 ഫോറും ഒരു സിക്സും നേടി.182 പന്തിൽ 76 റൺസെടുത്ത കോലിയുടെ ഇന്നിങ്സ്, ബാറ്റിങ് അനായാസമല്ലെന്നതിന്റെ സൂചനയായി. ഇന്നിങ്സിൽ അഞ്ചു ഫോർ മാത്രം. 40 റൺസിൽനിൽക്കേ കോലി ഒരു ക്യാച്ചിൽ നിന്ന് രക്ഷപ്പെടുകയുമുണ്ടായി.ക്യാപ്റ്റൻ രോഹിത് ശർമ (103) കഴിഞ്ഞദിവസം സെഞ്ചുറിനേടിയിരുന്നു.ആദ്യടെസ്റ്റിൽ സെഞ്ചുറി തികയ്ക്കുന്ന 17-ാമത്തെ ഇന്ത്യക്കാരനും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറുമായി യശസ്വി ജയ്സ്വാൾ. അരങ്ങേറ്റടെസ്റ്റിൽ, വിദേശപിച്ചിൽ സെഞ്ചുറിനേടുന്ന ഏഴാമൻ എന്നതിനൊപ്പം ആദ്യടെസ്റ്റിൽ കൂടുതൽ പന്തുനേരിട്ട ഇന്ത്യക്കാരനുമായി. 322 പന്തുനേരിട്ട മുഹമ്മദ് അസ്ഹറുദ്ദീനെ മറികടന്നു. നേരത്തേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 387 പന്തുകൾ നേരിട്ട താരം ഒരു സിക്സും 16 ഫോറുമടക്കം 171 റൺസെടുത്താണ് മടങ്ങിയത്. അരങ്ങേറ്റത്തിലെ ജയ്സ്വാളിന്റെ മാരത്തൺ ഇന്നിങ്സ് ഒടുവിൽ അൽസാരി ജോസഫിന്റെ പന്തിൽ അവസാനിക്കുകയായിരുന്നു. കോലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജയ്സ്വാൾ മടങ്ങിയത്. വിദേശത്തെ ടെസ്റ്റ് അരങ്ങേറ്റത്തിൽ 150 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 150 റൺസ് പിന്നിടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ജയ്സ്വാളിന് സ്വന്തം. 21 വർഷവും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാളിന്റെ ഈ പ്രകടനം.പിന്നാലെ കാര്യമായ സംഭാവന നൽകാനാകാതെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (3) മടങ്ങി. തുടർന്ന് വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അടുത്തതായി നഷ്ടമായത്. 182 പന്തിൽ നിന്ന് 76 റൺസെടുത്താണ് കോലി മടങ്ങിയത്. ഡിക്ലയർ ചെയ്യുമ്പോൾ രവീന്ദ്ര ജഡേജ (37*), ഇഷാൻ കിഷൻ (1*) എന്നിവർ പുറത്താകാതെ നിന്നു.സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (103), ശുഭ്മാൻ ഗിൽ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തേ നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ ജയ്സ്വാളിനൊപ്പം 229 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് മടങ്ങിയത്.
സ്പിന്നർ ആർ.അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് ഇന്ത്യ 150 റൺസിൽ അവസാനിപ്പിച്ചിരുന്നു.
![]()
