തൃശൂർ : മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ വനപാലകരെ അറിയിക്കാതെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. ആന വെടിയേറ്റ് മരിച്ചതാണെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആനയുടെ ഒരു കൊമ്പ് മുറിച്ചെടുത്ത നിലയിൽ ആണ് ജഡം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആന കൊമ്പ് മാഫിയ ഉൾപ്പെടെ ഉള്ളവർ സംശയത്തിന്റെ നിഴലിൽ ആണ്. ജഡത്തിന് ഒരുപാട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രദേശവാസികളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് സ്ഥലത്തു പരിശോധന നടത്തിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന. വനംവകുപ്പിനേ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ ക്രിമിനൽ നിയമനടപടികൾക്ക് വഴിയൊരുക്കും.
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരമായി ഇറങ്ങാറുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.
![]()
