ന്യൂ ഡൽഹി : കേന്ദ്രമന്ത്രിസഭാ പുന:സംഘടന നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കേരളത്തില്‍ നിന്നും സുരേഷ്ഗോപിയും മെട്രോമാന് ഇ.ശ്രീധരനും മന്ത്രിസഭയിലേക്ക് എത്തുമെന്ന വാര്‍ത്തകളും ഉയരുന്നുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയില്‍ വരുന്ന മാറ്റങ്ങള്‍ക്കിടയിലാണ് മന്ത്രിസഭാ പുന:സംഘടന വാര്‍ത്തയും കേരളത്തില്‍ ചര്‍ച്ചയാകുന്നത്. കേരളത്തില്‍ നിന്നും സുരേഷ്ഗോപിയും മെട്രോമാനും എത്തുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്കാന് ബിജെപി വൃത്തങ്ങള്‍ തയ്യാറല്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി മാത്രമാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷനും ചുരുക്കം ചിലര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണിത്. വിശാലമന്ത്രിസഭാ യോഗമാണ് മന്ത്രിസഭാ പുന:സംഘടന തീരുമാനിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ ചൂണ്ടികാട്ടി.
പാർട്ടി പുന:സംഘടനയും മന്ത്രിസഭാ പുന:സംഘടനയുമെല്ലാം ചർച്ചയിലും അജണ്ടയിലുമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ നിന്നുള്ള പുതിയ മന്ത്രിമാരുടെ കാര്യവും ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നത്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മന്ത്രി നിര്‍മ്മലാ സീതാരാമന് മത്സരിച്ചേക്കുമെന്നുമുള്ള വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്.
![]()
