പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസരം ഇന്ന് കൂടി
തിരുവനന്തപുരം : ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും . ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.പാൻ നിർജ്ജീവമായാൽ നികുതി റീഫണ്ട് കിട്ടില്ല.വിദേശ ഇന്ത്യക്കാരും 80 വയസിനു മുകളിൽ ഉള്ളവരും ഇത് ബന്ധിപ്പിക്കേണ്ടതില്ല. www .incometax .gov .in എന്ന വെബ്സൈറ്റിൽ Link Aadhaar ക്ലിക്ക് ചെയ്ത പാൻ ,ആധാർ ,പേര് ,മൊബൈൽ എന്നിവ നൽകി ബന്ധിപ്പിക്കാം .
![]()
