റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞതായി എംബസി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലി ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്.പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര് ചികിത്സയില്‍ കഴിയുന്ന വിവിധ ആശുപത്രികള്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനാണ് ജീവന് നഷ്ടമായത്. പരിക്കേറ്റവരില്‍ മൂന്ന് പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി അറിയിച്ചു. പരിക്കേറ്റ രണ്ട് പേര് ജനറല്‍ വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. പരിക്കേറ്റ മറ്റുള്ളവര്‍ ആശുപത്രി വിട്ടതായും എംബസി വ്യക്തമാക്കി.
