റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ നാരായണൻ എന്ന മണി (57) താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ റിയാദ് ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
ഭാര്യ: മഞ്ജുള. മകൾ മഞ്ജിമ അസർബൈജാനിൽ എംബിബിഎസ് പഠിക്കുന്നു. മകൻ മാനവ് നാരായണൻ പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.
![]()
