ആന്‍ഫീല്‍ഡ് : ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടത്തിന് ആന്‍ഫീല്‍ഡ് വേദിയാവും.
കരുത്തരായ ലിവര്‍പൂളും റയല്മാഡ്രിഡുമാണ് ഇന്ന് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തിനായി ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് ഇംഗ്ലണ്ടില്‍ നടക്കുന്നത്. അന്ന് റയല്‍ ഒരു ഗോളിന് ലിവര്‍പൂളിനെ കീഴടക്കി അവരുടെ 14ാം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഇതിന് പകരം ചോദിക്കാനാണ് യുര്‍ഗാന്‍ ക്ലോപ്പിന്റെ ശിഷ്യന്മാര് ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ ജയിച്ച് ലിവര്‍പൂള്‍ ഫോം തിരിച്ചുപിടിച്ചിരുന്നു.
![]()
