ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ ഡേവിഡ് വാര്‍ണര്‍.
2024 ജനുവരിയില്‍ സ്വന്തം നാട്ടില്‍ വെച്ച് പാകിസ്താനെതിരായ മത്സരത്തിലൂടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും.
വിരമിക്കല്‍ സൂചന താരം നേരത്തേ തന്നെ നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടില്‍ പരിശീലനം നടത്തുകയാണ് വാര്‍ണര്‍.
നേരത്തേ ആഷസ് പരമ്പരയ്ക്ക് പിന്നാലെ
വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ആഷസിനുശേഷം നടക്കുന്ന മത്സരത്തിലൂടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമെന്നു അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
![]()
