ദുബായ് : നാലു പതിറ്റാണ്ടിലേറെ കലാ -കായിക -സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ദുബായ് പ്രിയദർശിനി വോളന്ററിങ് ടീം ദുബായ് ഹെൽത്തുമായി സഹകരിച്ച് കേരള പിറവി ദിനമായ നവംബർ 1 ന് നടത്തുന്ന രക്ത ദാന ക്യാമ്പിന്റെ ബ്രോഷ്ർ ബാബ് അൽ സലാം റെസ്റ്റാ റെന്റിൽ വെച്ച് പ്രകാശനം ചെയ്തു.
പ്രസിഡന്റ് സി. മോഹൻദാസ്, ട്രഷറർ മൊഹമ്മദ് ഷെഫിക്ക്, കൺവീനർ ചന്ദ്രൻ മുല്ലപ്പള്ളി, സ്പോർട്സ് കൺവീനർ മൊഹമ്മദ് അനീസ്, വൈസ് പ്രസിഡന്റ് ടി. പി. അഷ്റഫ്, ശ്രീജിത്ത്, ബൈജു, ടോജി, വനിതാ വിംഗ് പ്രസിഡന്റ് ഫാത്തിമാ അനീസ്, അനസ്, സുലൈമാൻ കറുത്താക്ക, ഷജേഷ് എന്നിവർ ചേർന്ന് പ്രകാശനം നടത്തി.
സെക്രട്ടറി മധു നായർ സ്വാഗതവും , ട്രഷറർ ഷെഫീക്ക് നന്ദിയും പറഞ്ഞു.
രക്ത ദാന ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
