ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “മേടനിലാവ് 2023” പരിപാടി, സംഗീതത്തിന്റെയും,നൃത്തത്തിന്റെയും,ചിരിയുടെയും,ദൃശ്യാവിഷ്കാരങ്ങളുടെയും അവതരണം കൊണ്ട് ശ്രദ്ധേയമായി.
ദമ്മാം അൽ ജേഷിൽ ഉച്ചക്ക്
വിഷു സദ്യയോടാണ് ആരംഭിച്ചത്.വനിതകൾക്കായി നടത്തിയ പുഡ്ഡിംഗ് മേക്കിങ് മത്സരത്തിൽ ആയിഷ ഷാഹീൻ ഒന്നാം സ്ഥാനവും, റുക്സാന രണ്ടാം സ്ഥാനവും,മെഹന്ദി മത്സരത്തിൽ മാഷിദ ഒന്നാം സ്ഥാനവും നേടി.
വൈകുന്നേരം നടന്ന കലാസന്ധ്യയ്ക്ക് സുറുമി നസീം, അമീന എന്നിവർ അവതാരികമാരായി. കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരുംകലാകാരികളും അവതരിപ്പിച്ച കലാ വിരുന്നു ഹൃദ്യമായി. സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകൾ, മനോഹരമായ ഗാനങ്ങൾ, വിവിധ ശാസ്ത്രീയ, സെമി-ക്ളാസ്സിക്ക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തങ്ങൾ, ഒപ്പന, വ്യത്യസ്തമായ നൃത്ത ശിൽപം വിവിധ വാദ്യോപകരണപ്രകടനങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൽ നടന്നു. ജുബൈലിലെ ജീവകാരുണ്യപ്രവർത്തകൻ മുഹമ്മദ് യാസീനെ രക്ഷാധികാരി ആദരിച്ചു.
ജനറൽ സെക്രട്ടറി എം.എ.വാഹിദ് ഓർമ്മ ഫലകം കൈമാറി.
പരിപാടിയ്ക്ക് ഭാരവാഹികളായ ശരണ്യ ഷിബു, അനീഷ കലാം, മഞ്ജു മണിക്കുട്ടൻ , സജീഷ് പട്ടാഴി, മുഹമ്മദ് റിയാസ്, പ്രിയ ബിജു, സാജൻ കണിയാപുരം, പ്രിജി, പ്രഭാകരൻ, മിനിഷാജി, നിസാം കൊല്ലം, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, വർഗ്ഗീസ്, രാജൻ കായംകുളം, ഉണ്ണി മാധവം, നയിഫ്, നാസർ കടവിൽ, ഷിബുകുമാർ, ഷീബ സാജൻ, വിനീഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, സന്തോഷ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, അമീന റിയാസ്, അനീന നിയാസ്, അർഷാന നൈഫ് , റിയാസ്, ആതിര ദിലീപ്, സാജൻ എന്നിവർ നേതൃത്വം നൽകി.
![]()
