അബ്ദുൽ റഊഫ് കൊണ്ടോട്ടി
നോർക്ക കെയർ 2026-2027 എൻട്രോൾമെൻറ് പോർട്ടൽ നിലവിൽ വന്നു.നിലവിൽ ഉള്ളവർക്ക് ഇപ്പോൾ പുതുക്കാം.പുതുതായി രജിസ്റ്റർ ചെയ്യുകയും ചെയ്യാം.നവംബർ 30 വരെയാണ് പുതുക്കാനുള്ളാം അവസരം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നോർക്ക കെയർ ഇൻഷുറൻസിൽ അംഗങ്ങളായി ചേരാനുള്ള പരമാവധി വയസ്സ് 70 എന്നത് ഒഴിവാക്കുകയും മാതാപിതാക്കളുടെ പ്രായപരിധി 110 വയസ്സുവരെ ആക്കുകയും ചെയ്തു.
ക്യാൻസർ,ഹാർട്ട് അറ്റാക്ക്,ബൈപ്പാസ് സർജറി,ഹൃദയവാൽവ് മാറ്റിവെക്കൽ,സ്ട്രോക്ക്,കിഡ്നി ഫെയിലർ,വെന്റിലേഷൻ ആവശ്യമുള്ള റെസ്പിറേറ്ററി ഫെയിലർ എന്നി ചികിത്സകൾക് ക്ലെയിം പരിധി 20 ലക്ഷം രൂപയായി നിജപ്പെടുത്തി.
ഈ അസുഖങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷാ തുകയും 20 ലക്ഷം രൂപയും തമ്മിൽ ഏതാണോ കുറവ്, അത്രയും തുക മാത്രമാണ് ലഭിക്കുക.
പദ്ധതിയിൽ 3 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പോളിസി എടുക്കാം.
