റിയാദ്: സൗദി അറേബിയയിലെ ഗാർഹിക തൊഴിലാളികളുടെ നിയമന കരാർ നിയമത്തിൽ മാറ്റം വരുത്തി സൗദി തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച മാറ്റം തൊഴിൽ മന്ത്രാലയം പുറത്തു വിട്ടത്. പുതുക്കിയ നിയമ പ്രകാരം ഗാർഹിക തൊഴിലാളിക്ക് കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം. കൂടാതെ കരാർ ഗ്രിഗോറിയൻ കലണ്ടർ പ്രകാരവും ആയിരിക്കണം. പുറമെ ഓരോ വർഷവും കരാർ പുതുക്കുന്ന രൂപത്തിലായിരിക്കണമെന്നും മന്ത്രാലയം നിഷ്കർഷിച്ചു. ഗാർഹിക തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള കരാർ പകർപ്പ് തൊഴിലാളി വായിച്ചു മനസ്സിലാക്കി കരാർ വിവരങ്ങൾ സമ്മതിച്ചു പുതുക്കുന്ന തരത്തിൽ ആയിരിക്കണം. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസ് അംഗീകരിച്ച നിയമന കരാറുകൾ മാത്രമേ സാധുവാകുകയുള്ളു എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
![]()
