റിയാദ് : സൗദി അറേബ്യയിൽ വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ പിഴ ലഭിക്കും. സൗദി ട്രാഫിക് മന്ത്രാലയമാണ് പുതിയ പിഴയുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഇത് പ്രകാരം വാഹനങ്ങളിലെ സീറ്റിംങ് കപ്പാസിറ്റിക്ക് പുറമെ യാത്രക്കാരെ കയറ്റുന്ന പക്ഷം ഡ്രൈവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തും. ഇത് അംഗീകൃത ടാക്സികൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കും ബാധകമാണ്. അനുവദനീയമായതിൽ കവിഞ്ഞ് യാത്രക്കാരെ വാഹനങ്ങളിൽ കുത്തിനിറക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി. നിയമം ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.
![]()
