റിയാദ് : സാമൂഹ്യ ജീവകാരുണ്യ വിദ്യഭ്യാസ രംഗത്തെ സ്തുത്യർഹമായ സേവനത്തിനുള്ള മഞ്ചേശ്വരം കെ എം സി സി യുടെ ഉപഹാരം ഷിഫ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് സി എം ഡി ഷാജി അരിപ്രക്ക് ശാഫി സെഞ്ച്വറി കൈമാറി.കാസർകോട് ജില്ലാ കെ എം സി സിയുടെ ജീവകാരുണ്യ സാമൂഹ്യ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്ന ഷാജി അരിപ്ര പ്രവാസി മലയാളികളുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കുഞ്ഞി കരകണ്ടം,സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം,ട്രഷറർ ഇസ്ഹാക്ക് ഫാൽക്കൺ ഫ്ളൈ, മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് ബയാർ,ജില്ലാ സെക്രട്ടറി അഷ്റഫ് മീപ്രി, ജില്ലാ വൈസ് പ്രസിഡണ്ട് കെ എച്ച് മുഹമ്മദ് അബ്ദുള്ള ഹാജി,മുഹമ്മദ് അലി മണ്ണാർക്കാട്, അബ്ദുള്ള കാവന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
