റിയാദ്: റിയാദിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സൂപ്പർ ലിഗ മൂന്നാം സീസണ് തുടക്കമായി . റിയാദ് കാബൂസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്. നാല് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങളിൽ 4 ടീമുകളാണ് മാറ്റുരക്കുന്നത് .റിയൽ മലാസ് എഫ് സി , രൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയൻ, അൽ നഹ്ദ യുണൈറ്റഡ് എന്നീ 4 ടീമുകളാണ് മത്സരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ ആശംസകളർപ്പിച്ച് സംസാരിച്ചു . ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായ അറ്റെൻഷൻ അക്കുരസി കമ്പനി സി ഇ ഓ രാജൻ ഡാനിയേൽ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. അറ്റോവ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി ഇ ഓ ഡോക്ടർ മെൽറ്റൺ സേവിയർ ബോൾ കിക്ക് ഓഫ് ചെയ്ത് മാച്ചുകൾക്ക് തുടക്കം കുറിച്ചു.
കെ ഇ എഫ് ലെ കാൽപന്ത് കഴിവുകൾ വളർത്തിയെടുക്കാനും പുതിയ താരോദയങ്ങളെ വാർത്തെടുക്കാനുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ റൗദ യുണൈറ്റഡിന് എതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ നഹ്ദ യുണൈറ്റഡ് വിജയിച്ചു. റിയൽ മലാസ് എഫ് സി യും ബത്ത ബറ്റാലിയനും തമ്മിൽ നടന്ന രണ്ടാം മത്സരം സമനിലയിൽ (2-2) കലാശിച്ചു.
ടൂർണമെന്റിന് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നവാസ് ഞാറപ്പുലാൻ, അനസ് അബൂബക്കർ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.
