അബുദാബി :ഉമ്മൻചാണ്ടിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മദിനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും അനുസ്മരിച്ച് ഇൻകാസ് അബുദാബി അനുസ്മരണപരിപാടി സംഘടിപ്പിച്ചു. ഇൻകാസ് പ്രസിഡണ്ട് എ.എം അൻസാർ അധ്യക്ഷനായ ചടങ്ങ് വൈക്കം എം.എൽ.എ ബിനു മോൻ ഉദ്ഘാടനം ചെയ്തു,
നേതാക്കളുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയിൽ, ഇൻകാസ് ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും ട്രഷറർ സബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി പി.ടി.റഫീഖ്, ഇൻകാസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷാനവാസ് മാധവൻ എന്നിവർ സംസാരിച്ചു. ഇൻകാസ് കേന്ദ്ര, സംസ്ഥാന ഭാരവാഹികൾ ജില്ല പ്രസിഡണ്ട് മാർ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഇൻകാസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പങ്കെടുത്തു.

വൈക്കം എം.എൽ.എ ബിനു മോന് അബുദാബി മലയാളി സമാജത്തിലൊരുക്കിയ സ്വീകരണത്തിൽ സമാജം ഭാരവാഹികളായ പ്രസിഡണ്ട് എ.എം അൻസാർ ജനറൽ സെക്രട്ടറി പി.ടി.റഫീഖ്,, വൈസ് പ്രസിഡണ്ട് നസീർ പെരുമ്പാവൂർ, ട്രഷറർ അനീഷ്മോൻ അനീഷ് എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു,
